ഗ്യാനേഷ് കുമാറിനെതിരായ സമരത്തിനിടെ എന്‍എസ് യു നേതാവ് ആതിരയെ ഡല്‍ഹി പൊലീസ് മര്‍ദ്ദിച്ചെന്ന പരാതി; തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു

OCTOBER 14, 2026, 11:59 PM

തിരുവനന്തപുരം: ഗ്യാനേഷ് കുമാറിനെതിരായ സമരത്തിനിടെ എന്‍എസ് യു നേതാവ് ആതിരയെ ഡല്‍ഹി പൊലീസ് മര്‍ദ്ദിച്ചെന്ന പരാതിയില്‍ കേരളത്തില്‍ കേസെടുത്തു.തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്.

പരാതിയില്‍ വിശദമായ അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.പൊലീസ് ഉദ്യോഗസ്ഥരുടെ പേര് ഉള്‍പ്പെടുത്താതെയാണ് നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിനിടെ ഡല്‍ഹി പൊലീസിന്റെ ഭാഗത്ത് നിന്ന് ക്രൂരമായ അതിക്രമമാണ് നേരിട്ടതെന്ന് ആതിര പരാതിയില്‍ വ്യക്തമാക്കുന്നു.വസ്ത്രങ്ങള്‍ വലിച്ചുകീറാന്‍ ശ്രമിച്ചുവെന്നും, പൊതുജനമധ്യത്തിലൂടെ ബലമായി വലിച്ചിഴച്ചുകൊണ്ടുപോയി എന്നും ആതിര ആരോപിച്ചു.

vachakam
vachakam
vachakam

യൂണിഫോം ധരിച്ചെത്തിയവരും അല്ലാത്തവരുമായിട്ടുള്ളവരാണ് പൊലീസ് ബസില്‍ വെച്ച് ഞങ്ങളെ മര്‍ദിച്ചത്. നിങ്ങള്‍ കുറച്ചുപേര്‍ കാരണം ഞങ്ങള്‍ക്ക് മര്യാദയ്ക്ക് ഉറങ്ങാന്‍ പോലും പറ്റുന്നില്ലെന്ന് പറഞ്ഞായിരുന്നു ക്രൂരമര്‍ദനം.അതേസമയം, ഇനിയും പ്രതിഷേധിക്കുമെന്നും മര്‍ദിച്ചൊതുക്കാമെന്ന് കരുതിയിട്ട് കാര്യമില്ലെന്നും മര്‍ദനത്തില്‍ പരിക്കേറ്റ ആതിര മാധ്യമങ്ങളോട് പ്രതികരിച്ചു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam