കൊച്ചി: നെടുമ്പാശ്ശേരിയിലെ മിനി കൂപ്പർ അപകടക്കേസിലെ പ്രതിയുമായി തെളിവെടുപ്പ് നടത്തി പൊലീസ്. 19കാരനായ പ്രതി സുഹൈലുമായി കനത്ത സുരക്ഷയിലാണ് പൊലീസ് അപകടസ്ഥലത്ത് അടക്കം തെളിവെടുപ്പ് നടത്തിയത്.
ആലുവ ഡിവൈഎസ്പിയായ ബൈജു കെ പൗലോസിനാണ് അന്വേഷണ ചുമതല കൈമാറിയിരിക്കുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് വിവിധ ഇടങ്ങളില് വിശദമായ തെളിവെടുപ്പ് നടത്തുന്നത്.ഇന്ന് വൈകീട്ട് അഞ്ച് മണിവരെയാണ് പ്രതിയുടെ കസ്റ്റഡി കാലാവധി. അഞ്ച് മണിക്ക് പ്രതിയെ കോടതിയില് ഹാജരാക്കും. ഇതിനുള്ളില് പരമാവധി തെളിവുകള് കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം.
അതേസമയം, തെളിവെടുപ്പിന് എത്തിച്ചപ്പോൾ മുടി പറ്റെ വെട്ടി തിരിച്ചറിയാന് കഴിയാത്ത രൂപത്തിലായിരുന്നു പ്രതി. ബോർസ്റ്റല് ഹോമിലെത്തിയ സുഹൈല് അവിടുണ്ടായിരുന്ന ട്രിമ്മര് ഉപയോഗിച്ച് മുടി മുറിച്ചെന്നാണ് വിവരം.എന്നാൽ, തങ്ങളല്ല മുടിമുറിച്ചതെന്നാണ് ഹോമിലെ ഉദ്യോഗസ്ഥര് വിഷയത്തിൽ പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
