മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ്; മാധ്യമപ്രവർത്തകരിൽ നിന്ന് വിവരം തേടി എസ്ഐടി

OCTOBER 15, 2026, 1:31 AM

തിരുവനന്തപുരം: മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ മാധ്യമപ്രവർത്തകരിൽ നിന്ന് വിവരങ്ങൾ തേടി പ്രത്യേക അന്വേഷണ സംഘം. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകരോട് ഹാജരാകാൻ എസ്ഐടി നിർദേശം നൽകി. എസ്ഐടി തലവനും കെഎപി കമാൻഡന്റുമായ യു. പ്രേമന് മുന്നിലാണ് ഹാജരാകേണ്ടത്. മാധ്യമപ്രവർത്തകരുടെ കൈവശമുള്ള ദൃശ്യങ്ങൾ ശേഖരിക്കാനും അന്വേഷണ സംഘം നീക്കം നടത്തുന്നുണ്ട്.

ആരോഗ്യമന്ത്രിയായിരിക്കെ കണ്ണൂരിലെത്തിയ വീണാ ജോർജിനെതിരെ വിവിധയിടങ്ങളിൽ കരിങ്കൊടി പ്രതിഷേധം നടന്നിരുന്നു. അഞ്ചിടങ്ങളിലാണ് പ്രതിഷേധമുണ്ടായത്. പെരിങ്ങോത്ത് കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് നേതാവ് ഷജീർ ഇക്ബാലിനെ സിപിഎം പ്രവർത്തകർ മർദിച്ചതാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പ്രതിഷേധം കൂടുതൽ ശക്തമാകാൻ കാരണമായതെന്നാണ് റിപ്പോർട്ടുകൾ.

കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിന് സമീപം രണ്ടുമിനിറ്റോളം ഉന്തും തള്ളും ബഹളവുമുണ്ടായി. പ്രതിഷേധത്തെത്തുടർന്ന് യാത്ര റദ്ദാക്കിയ മന്ത്രിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവവിവരം പുറത്തുവന്നതോടെ മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തി. രാത്രിയോടെ വിശദമായ പരിശോധനയ്ക്കായി വീണാ ജോർജിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

vachakam
vachakam
vachakam

പ്രതിഷേധത്തിനിടെ അറസ്റ്റിലായ അഞ്ച് കെഎസ്‌യു പ്രവർത്തകരെ ടൗൺ പൊലീസ് റെയിൽവേ പൊലീസിന് കൈമാറി. രാത്രിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിനു പിന്നാലെ പുലർച്ചെ പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രണ്ടാഴ്ചയ്ക്കു ശേഷമാണ് കേസിൽ പ്രതികൾക്ക് ജാമ്യം ലഭിച്ചത്.

അതേസമയം, കേസിലെ ആരോപണങ്ങളെക്കുറിച്ച് ചില രേഖകളും മൊഴികളും ചോദ്യങ്ങൾ ഉയർത്തുന്നതായി റിപ്പോർട്ടിൽ പറയുന്നു. ജില്ലാ ആശുപത്രിയിലെ മുറിവ് സർട്ടിഫിക്കറ്റിൽ ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേറ്റതായി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. സുരക്ഷയ്ക്കായി എത്തിയ ടൗൺ സ്റ്റേഷനിലെ മൂന്ന് പൊലീസുകാരുടെ മൊഴികളിലും വധശ്രമം സംബന്ധിച്ച പരാമർശമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിലും വധശ്രമം വ്യക്തമല്ലെന്നാണ് അവകാശവാദം.

എന്നാൽ, കഴുത്തിലെ കശേരുക്കളിൽ വേദനയുണ്ടെന്നായിരുന്നു പരിയാരം ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ ബുള്ളറ്റിൻ. ഇതിന് പിന്നാലെ അടുത്ത ദിവസം തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് സ്വന്തം കാറിൽ വീണാ ജോർജ് നാട്ടിലേക്ക് മടങ്ങിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam