പിണറായി വിജയന് തിരിച്ചടി; മാസപ്പടി കേസിൽ അപ്പീൽ ഹർജി ഹൈക്കോടതി തള്ളി

OCTOBER 15, 2026, 12:24 AM

കൊച്ചി: മാസപ്പടി കേസിൽ വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട സിംഗിൾ ബെഞ്ച് വിധിക്കെതിരെ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ അനുമതി ഹർജികൾ ഹൈക്കോടതി തള്ളി. അപ്പീൽ പരിഗണിക്കാൻ അനുമതി നൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

തങ്ങളുടെ വാദം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവിട്ടതെന്നും ഉത്തരവ് നിയമപരമല്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. സർക്കാരും ഹർജിക്കാർക്ക് അനുകൂലമായ നിലപാടാണ് കോടതിയിൽ സ്വീകരിച്ചത്. എന്നാൽ അപ്പീൽ അനുമതി നൽകുന്നതിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എതിർത്തു. ഈ നിലപാട് പരിഗണിച്ചാണ് കോടതി ഹർജികൾ തള്ളിയത്.

ഹർജികൾ തള്ളിയതോടെ മാസപ്പടി കേസിൽ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാനുള്ള പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുടെ നീക്കത്തിന് തിരിച്ചടിയായി. ഹർജിക്കാർക്ക് അനുകൂല നിലപാട് സ്വീകരിച്ച സർക്കാരിനും ഇത് തിരിച്ചടിയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam