ചെറുവയൽ രാമന്റെ സംസ്കാരം ഇന്ന്; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരചടങ്ങുകൾ

OCTOBER 14, 2026, 11:45 PM

മാനന്തവാടി: വയനാട്ടിലെ പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷകനും പത്മശ്രീ പുരസ്കാര ജേതാവുമായ ചെറുവയൽ രാമൻ്റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും.ഇന്ന് രാവിലെ ഒൻപത് മുതൽ പന്ത്രണ്ട് വരെ അദ്ദേഹം പഠിച്ച കമ്മന നവോദയ എൽ.പി സ്കൂളിൽ പൊതുദർശനം നടക്കും. തുടർന്ന് ഉച്ചയ്ക്ക് ശേഷം കൊടുമയിൽ കുറിച്യ സമുദായ ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരചടങ്ങുകൾ നടക്കും. 

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 74ാം വയസിൽ ആയിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം. ഇന്നലെ രാത്രിയോടെ തന്നെ അദ്ദേഹത്തിൻ്റെ മൃതശരീരം മാനന്തവാടി കമ്മനയിലെ വസതിയിൽ എത്തിച്ചു. 

മുഖ്യമന്ത്രി വി.ഡി സതീശൻ, വയനാട് എംപി പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവർ അനുശോചനം അറിയിച്ചിരുന്നു.സംസ്ഥാന മന്ത്രിസഭയെ പ്രതിനിധീകരിച്ച് ടി.സിദിഖ് ഉൾപ്പെടെയുള്ള മന്ത്രിമാരും മുൻ മന്ത്രിമാരായ പി പ്രസാദ്, വി.എസ് സുനിൽകുമാർ ഉൾപ്പെടെയുള്ള ഇടത് നേതാക്കളും അന്ത്യാഞ്ജലി അർപ്പിക്കാൻ വയനാട്ടിലെത്തും. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam