ആൾക്കൂട്ട കൊലപാതകം: കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല 

OCTOBER 14, 2026, 9:18 PM

പാലക്കാട്: പാലക്കാട് മൂലത്തറയിലെ ആൾക്കൂട്ട കൊലപാതകത്തിൽ കൊല്ലപ്പെട്ട യുവാവിനെ ഇതുവരെ തിരിച്ചറിയാനായില്ല. തമിഴ്നാട് അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. ഭിക്ഷാടകനായ യുവാവിനെ കൊലപ്പെടുത്തിയ ഏഴംഗസംഘം നിലവിൽ റിമാൻഡിലാണ്. കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

  സംഭവത്തിൽ പ്രധാന പ്രതി മൂലക്കടവ് സ്വദേശി കതിരേശൻ അടക്കം 7 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നവീൻ, കാർത്തിക്, സഞ്ജയ്‌, പ്രശാന്ത്, മണികണ്ഠൻ, സൂര്യപ്രകാശ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.  മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ കൊന്നത് വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന്റെ പേരിലാണെന്നാണ് വിവരം.  കൊല്ലപ്പെട്ട യുവാവിന് സംസാര ശേഷിയില്ലെന്ന് സംശയമുണ്ട്. 

 പലതവണ പറഞ്ഞിട്ടും വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന്റെ വൈരാഗ്യത്തിലാണ് 40കാരനെ കതിരേശനടക്കമുള്ള ഏഴംഗ സംഘം അതിക്രൂരമായി തല്ലിക്കൊന്നതെന്നാണ് പൊലീസ് പറയുന്നു. മദ്യലഹരിയിൽ പ്രതികൾ മരത്തടിയും കല്ലും ഉപയോഗിച്ച് ഭിക്ഷാടകനായ യുവാവിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. പ്രതികൾ ഭീക്ഷാടകൻറെ മുഖത്തും തലയിലും പലതവണ ആഞ്ഞടിച്ചു.

vachakam
vachakam
vachakam

നിലത്ത് വീണ് കിടന്നപ്പോഴും ആക്രമണം തുടർന്നു. ഞായറാഴ്ച രാവിലെ 8.30നാണ് മൂലത്തറ ഡാമിനു സമീപം യുവാവിനെ മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam