ചിറയിൻകീഴ് വിവാദത്തിന് പിന്നാലെ രമ്യ ഹരിദാസിന്റെ പിഎ രാജിവെച്ചു

OCTOBER 14, 2026, 10:59 PM

തിരുവനന്തപുരം: ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസിന്റെ പേഴ്‌സണൽ അസിസ്റ്റന്റ് വി. വിമൽ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി എംഎൽഎയ്ക്ക് രാജിക്കത്ത് കൈമാറി. രാജിക്കത്ത് ഇന്ന് നിയമസഭാ സെക്രട്ടേറിയറ്റിന് കൈമാറുമെന്ന് രമ്യ ഹരിദാസ് അറിയിച്ചു.

ജോലിഭാരം കാരണമാണ് വിമൽ രാജിവെച്ചതെന്നാണ് രമ്യ ഹരിദാസിന്റെ വിശദീകരണം. എന്നാൽ, ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ എംഎൽഎയ്ക്ക് തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് രാജിയെന്നതും ശ്രദ്ധേയമാണ്. രാജിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പാർട്ടിക്ക് വിശദീകരണം നൽകുമെന്ന് വിമലും വ്യക്തമാക്കിയിട്ടുണ്ട്.

തദ്ദേശ സ്വയംഭരണ വകുപ്പിൽ ജോലി ചെയ്തിരുന്ന വിമൽ ഡെപ്യൂട്ടേഷൻ വഴിയാണ് എംഎൽഎയുടെ പേഴ്‌സണൽ അസിസ്റ്റന്റായി എത്തിയത്. കോൺഗ്രസ് അനുകൂല സർവീസ് സംഘടനാ നേതാവ് കൂടിയാണ് അദ്ദേഹം.

vachakam
vachakam
vachakam

ചിറയിൻകീഴിൽ എംഎൽഎയും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ വാക്കുതർക്കത്തിലും കയ്യാങ്കളിയിലും രമ്യ ഹരിദാസിന് വീഴ്ച സംഭവിച്ചതായി അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. എംഎൽഎ ഗുരുതരമായ വീഴ്ച വരുത്തിയെന്നും പക്വതയോടെ ഇടപെട്ടില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

തനിക്കെതിരെ അപവാദപ്രചാരണം ഉണ്ടായപ്പോൾ കെപിസിസിക്ക് പരാതി നൽകുന്നതിന് പകരം അനാവശ്യമായി വിവാദം സൃഷ്ടിച്ചെന്നും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. ഇതിന് പിന്നാലെ പാർട്ടി അധ്യക്ഷൻ രമ്യ ഹരിദാസിന് താക്കീത് നൽകിയിരുന്നു. സെപ്റ്റംബർ നാലിനായിരുന്നു ചിറയിൻകീഴിൽ എംഎൽഎയും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam