മലപ്പുറം: എംഡിഎംഎയുമായി വനിതാ യൂട്യൂബർ അടക്കം നാലുപേർ പിടിയിൽ. കാറിൽ കടത്താൻ ശ്രമിക്കുകയായിരുന്ന 10.5 ഗ്രാം എംഡിഎംഎയാണ് മലപ്പുറം പൊലീസ് തടഞ്ഞുനിർത്തി പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം വലയിലായത്.മലപ്പുറം ഹാജിയാർപള്ളി സ്വദേശി അനസ് (24), മങ്കട സ്വദേശി ടി.പി ഷബീർ (26), വേങ്ങര ഊരകം സ്വദേശി സജാദ് (21), കൂട്ടിലങ്ങാടി കാവുങ്ങൽ സ്വദേശി മിനു ജാസ്മിൻ (23) എന്നിവരാണ് പിടിയിലായത്. മിനു ജാസ്മിൻ യൂട്യൂബറാണ്.
ചില്ലറ വിൽപ്പനക്കായി എത്തിച്ച രാസലഹരിയാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു.പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും ലഹരിയുടെ ഉറവിടത്തെക്കുറിച്ചും വിതരണ ശൃംഖലയെക്കുറിച്ചും വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
