മഞ്ചേരി: പെരിന്തൽമണ്ണയിൽ ജപ്തി നടപടിക്കെത്തിയ അഭിഭാഷക കമ്മീഷനെ ഭീഷണിപ്പെടുത്തിയെന്ന സംഭവത്തിൽ നജീബ് കാന്തപുരം എംഎൽഎയ്ക്കെതിരെ പൊലീസ് കേസെടുത്തു. മേലാറ്റൂർ പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കണ്ടാൽ തിരിച്ചറിയാവുന്ന നാലുപേരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.
മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് പൊലീസ് നടപടി സ്വീകരിച്ചത്. കേസുമായി ബന്ധപ്പെട്ട് എംഎൽഎ സമർപ്പിച്ച മാപ്പപേക്ഷയിൽ കോടതി നാളെ വിധി പറയും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
