പട്ടാമ്പിയിൽ വീടിന് സമീപത്തെ കുളത്തിൽ വീണ് രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം

OCTOBER 15, 2026, 12:37 AM

പട്ടാമ്പി: വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ സമീപത്തെ കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. പാലക്കാട് പട്ടാമ്പി തിരുവേഗപ്പുറ പപ്പടപ്പടിയിലാണ് നാടിനെ നടുക്കിയ സംഭവം. കാരക്കൂത്ത് വീട്ടിൽ ശിഹാബ് മുസ്‌ലിയാരുടെ മകൾ ഫാത്തിമ സഹറ (5), സഹോദരൻ ഷൗക്കത്തിന്റെ മകൻ മുഹമ്മദ് ഹനാൻ (രണ്ടര) എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അപകടം നടന്നത്. വീട്ടുവളപ്പിൽ ഒന്നിച്ചുകളിച്ചുകൊണ്ടിരുന്ന കുട്ടികളെ പെട്ടെന്ന് കാണാതാവുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിൽ വീടിന് ഏകദേശം 50 മീറ്റർ അകലെയുള്ള കുളത്തിൽ കുട്ടികളെ കണ്ടെത്തി.

ഉടൻ കരയ്‌ക്കെടുത്ത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫാത്തിമ സഹറയുടെ ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിക്കുമ്പോൾ ശ്വാസമുണ്ടായിരുന്ന മുഹമ്മദ് ഹനാനെ അതീവ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇന്ന് രാവിലെയാണ് ഹനാൻ മരിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam