പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച സംഭവം; കാരണം കാണിക്കല്‍ നോട്ടീസ്

NOVEMBER 27, 2025, 12:52 AM

പാലക്കാട്: പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതില്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. കളക്ടറുടെ നിര്‍ദേശപ്രകാരമാണ് അജി ഭാസ്‌കരന് നോട്ടീസ് അയച്ചത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. 

അതേസമയം മൂന്ന് ദിവസത്തിനകം മറുപടി ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. സംഭവത്തില്‍ പട്ടികവര്‍ഗ വകുപ്പ് ഡയറക്ടര്‍ ഡോ. മിഥുന്‍ പ്രേംരാജ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. എസ്എസ്എല്‍സി-പ്ലസ്ടു പരീക്ഷകളില്‍ മികച്ചവിജയം നേടിയ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ ധനസഹായം ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷകളായിരുന്നു കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. 

ഉപേക്ഷിക്കപ്പെട്ട 15 അപേക്ഷകളില്‍ 11 പേരും സ്‌കോളര്‍ഷിപ്പ് അര്‍ഹരാണ് എന്നാണ് ലഭിക്കുന്ന വിവരം. അര്‍ഹമായ അപേക്ഷകള്‍ പട്ടിക വര്‍ഗ ഡയറക്ടേറ്റിലേക്ക് കൈമാറിയെന്ന് ജില്ലാപട്ടികവര്‍ഗ ഓഫീസര്‍ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam