പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടക ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ആചാരസംരക്ഷണ സമിതി കോടതിയിലേക്ക്. ഉദ്യോഗസ്ഥർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നാണ് ആചാരസംരക്ഷണ സമിതിയുടെ ആവശ്യം.
അതേസമയം തിങ്കളാഴ്ച വൈകിട്ടാണ് തെലങ്കാന സ്വദേശി ഇ. ഭരതമ്മയ്ക്ക് (64) വാട്ടർ കിയോസ്കിൽ നിന്ന് ഷോക്കേറ്റത്. പരമ്പരാഗത പാതയിലുള്ള പോസ്റ്റിൽ നിന്ന് വാട്ടർ കിയോസ്കിലേക്ക് വൈദ്യുതി പ്രവഹിച്ചതാണ് അപകടകാരണമെന്ന് കണ്ടെത്തിയിരുന്നു. വാട്ടർ കിയോസ്ക് പോസ്റ്റിലേക്ക് കമ്പി ഉപയോഗിച്ച് കെട്ടിവെച്ചത് വൈദ്യുതി പ്രവഹിക്കാൻ കാരണമായി എന്നായിരുന്നു കണ്ടെത്തൽ. ഗുരുതര അനാസ്ഥയിൽ പരസ്പരം പഴിചാരുകയാണ് ദേവസ്വം ബോർഡും ജലഅതോറിറ്റിയും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
