'തനിക്ക് നല്ല സംതൃപ്തി'; വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി കെ. സുധാകരൻ

MAY 14, 2026, 4:19 AM

കണ്ണൂർ: വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി മുതിർന്ന നേതാവ് കെ. സുധാകരൻ രംഗത്ത്.തനിക്ക് നല്ല സംതൃപ്തിയാണെന്നും നല്ല ഭക്ഷണമാണ് കഴിച്ചതെന്നും സുധാകരൻ പറഞ്ഞു. എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോവുക എന്നത് നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഞാൻ ആർക്കുവേണ്ടിയും പറഞ്ഞിട്ടില്ല. തനിക്ക് ഗ്രൂപ്പ് ഒന്നുമില്ല. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

മന്ത്രിസഭയെ കുറിച്ച് നിർദേശങ്ങൾ പറയും. അത് ഉൾക്കൊള്ളുകയും ചെയ്യുമെന്നും വേണു ഗ്രൂപ്പ്, സുധാകരൻ ഗ്രൂപ്പ്, രമേശൻ ഗ്രൂപ്പ് എന്നൊന്നുമില്ലെന്നും സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam