ഡാളസ്: സി.എസ്.ഐ ഡാളസ് കോൺഗ്രിഗേഷന്റെ ഈ വർഷത്തെ വാർഷിക സഭാ കൺവെൻഷൻ ഓഗസ്റ്റ് 21 വെള്ളിയാഴ്ച മുതൽ 23 ഞായറാഴ്ച വരെ നടക്കും.
റവ. ബൈജു ഈപ്പൻ കൺവെൻഷനിൽ ദൈവവചന പ്രഘോഷണം നടത്തും. 'ദൈവിക വഴിനടത്തൽ' സങ്കീർത്തനങ്ങൾ 27:14) എന്നതാണ് ഈ വർഷത്തെ കൺവെൻഷൻ ചിന്താവിഷയം.
കൺവെൻഷൻ സമയം:
ഓഗസ്റ്റ് 21 (വെള്ളി): വൈകന്നേരം 7:00, ഓഗസ്റ്റ് 22 (ശനി): വൈകന്നേരം 7:00, ഓഗസ്റ്റ് 23 (ഞായർ): രാവിലി 9:30
ഗാർലൻഡിലെ ദേവാലയ പാരിഷ് ഹാളിലാണ് (2422 N Glenbrook Dr, Garland, TX 75040) ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. കൺവെൻഷൻ യോഗങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് www.csicod.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
