കോഴിക്കോട്: പൊങ്കാലയ്ക്കിടെ തീ പൊള്ളലേറ്റു വീട്ടമ്മ മരിച്ച സംഭവത്തിൽ സുരക്ഷാവീഴ്ച്ച ആരോപിച്ച് വീട്ടമ്മയുടെ ഭർത്താവ് രംഗത്ത്.
കെടിഡിസിയുടെ ചൈത്രം ഹോട്ടലിനു മുൻവശത്താണ് പൊങ്കാലയിട്ടത്.
തൊട്ടു പിന്നിൽ ഉണ്ടായിരുന്ന അടുപ്പിൽ നിന്നാണ് വിജിഷയുടെ വസ്ത്രത്തിലേക്ക് തീ പടർന്നത്. മതിയായ സുരക്ഷ ഒരുക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് മരിച്ച വിജിഷയുടെ ഭർത്താവ് ദിനേഷ് കുമാർ പറഞ്ഞു.
തൊട്ടു പിന്നിൽ അടുപ്പ് വെക്കരുതെന്ന കാര്യം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. എന്നാൽ തങ്ങൾ നിസ്സഹായരാണെന്നാണ് പൊലീസ് പറഞ്ഞതെന്നും ദിനേഷ് കുമാർ പറഞ്ഞു.
പൊങ്കാലയിടുന്നതിനിടെ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി വിജിഷയാണ് മരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു: പ്രതികരിച്ച് കെ സുധാകരൻ
തണ്ണീർക്കുടം പദ്ധതിയുമായി മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ്
പത്തനംതിട്ട കുമ്പഴയില്‍ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
ജ്യൂസ് കടകളിലും കുപ്പിവെള്ള യൂണിറ്റുകളിലും വ്യാപക പരിശോധന; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ