നെയ്യാറ്റിൻകരയിൽ അടുപ്പിൽ നിന്ന് തീ പടർന്ന് വീട്ടമ്മ മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്.വീട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു.നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ ജോസ് ഫ്രാങ്കിളിന് എതിരെ ആത്മഹത്യാക്കുറിപ്പിൽ ഗുരുതര ആരോപണങ്ങളാണുള്ളത്.
ജോസ് ഫ്രാങ്ക്ളിൻ സുനിതയെ വായ്പയുടെ പേരില്‍ ലൈംഗികമായി പീഡിപ്പികുകയും, നിരന്തരം ശല്യം ചെയ്യുകയും വായ്പയുടെ പേരില്‍ കബളിപ്പികുകയും ചെയ്യ്തു എന്നടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് കുറിപ്പിലുള്ളത്.
ഇന്നലെയാണ് സുനിതയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.ഗ്യാസ് ചോർന്ന് മരിച്ചുവെന്ന നിലയിലായിരുന്നു ഇന്നലെ വാര്‍ത്ത വന്നത്.അമ്മയെ ഫ്രാങ്ക്ളിൻ നിരന്തരം ഉപദ്രവിച്ചുവെന്ന് സുനിതയുടെ മകന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിക്കെതിരെ കര്‍ശന നടപടി വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
