സമയം രേഖപ്പെടുത്താന്‍ സാധിക്കില്ലെന്ന നിലപാടില്‍ ഉറച്ച് ഹോട്ടല്‍ ഉടമകള്‍

JANUARY 21, 2024, 11:50 AM

തിരുവനന്തപുരം: ഭക്ഷ്യവകുപ്പിന്‍റെ നിര്‍ദേശം അപ്രായോഗികമാണെന്ന് ഹോട്ടല്‍ ഉടമകള്‍. പാര്‍സൽ നല്‍കുന്ന എല്ലാ വിഭവങ്ങളിലും പാകം ചെയ്ത സമയം രേഖപ്പെടുത്താന്‍ സാധിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നിൽക്കുകയാണ് ഹോട്ടല്‍ ഉടമകള്‍.  

ഉച്ചയൂണിലടക്കം സമയം രേഖപ്പെടുത്തണമെന്ന ഭക്ഷ്യവകുപ്പിന്‍റെ നിര്‍ദേശം അപ്രായോഗികമാണ്.

പെട്ടന്ന് കേടാകുന്നവയിൽ മാത്രം സമയം രേഖപ്പെടുത്താനാണ് നിലവിലെ തീരുമാനം. സർക്കാർ പിടിവാശി ഒഴിവാക്കണമെന്നും ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്‍റ് അസോസിയേഷൻ ആവശ്യപ്പെട്ടു. 

vachakam
vachakam
vachakam

 ഹോട്ടലുകളിൽ ഓരോ വിഭവങ്ങളും തയാറാക്കുന്നത് വ്യത്യസ്ത സമയങ്ങളിലും ചേരുവകളിലുമാണ്. ഇവയിൽ പലതും ദീർഘനേരം കേടുകൂടാതെ ഇരിക്കുന്നവയാണ്. 

മയോണൈസ് ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ നിശ്ചിത സമയ പരിധിക്കുളളിൽ കഴിക്കണമെന്ന നിര്‍ദേശം പാഴ്സലുകളിൽ പതിക്കുന്നുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ  തീരുമാനം അപ്രായോഗികമാണെന്നും ഹോട്ടൽ ആന്‍റ്  റെസ്റ്റോറന്‍റ്  അസോസിയേഷൻ അറിയിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam