കൊച്ചി: മീന്‍ ഫ്രൈയില്‍ ഉപ്പ് കുറഞ്ഞതിന് ഹോട്ടലുടമ ഷെഫിനെ വെട്ടി.അങ്കമാലി മീന്‍വിലാസം റെസ്റ്റോറന്റിലെ ഷെഫായ കൊല്ലം സ്വദേശി റിയാസിനാണ് വെട്ടേറ്റത്.ഉടമയായ മുഹമ്മദ് ഉബൈസ് വെട്ടിയതെന്നാണ് പരാതി.
ഉബൈസ് ഹോട്ടലിലെത്തി ഭക്ഷണം കഴിക്കുമ്പോള്‍ മീൻ ഫ്രൈ ആവശ്യപ്പെടുകയായിരുന്നു.തുടർന്ന്, ഷെഫ് മീൻ ഫ്രൈ കൊടുത്തപ്പോള്‍ ഉപ്പ് കുറവുണ്ടെന്നും അത് ശരിയാക്കണമെന്നും ഉബൈസ് പറഞ്ഞു.
ഹോട്ടലിന്റെ ഫ്രീസര്‍ ഏറെ നാളായി കേടാണെന്നും അത് ശരിയാക്കിത്തരാന്‍ പറഞ്ഞിട്ട് ഇതുവരെ ശരിയാക്കിയില്ലല്ലോ എന്നും ഷെഫ് പറഞ്ഞു. ഇതോടെയാണ് വാക്കേറ്റമുണ്ടായത്.
ഷെഫ് അടുക്കളയിലേക്ക് മടങ്ങിയപ്പോൾ പ്രകോപിതനായ ഉടമ പിന്നാലെ ചെന്ന് കത്തിയെടുത്ത് കൈത്തണ്ടയില്‍ വെട്ടുകയായിരുന്നു. ആഴത്തിലുള്ള മുറിവേറ്റതിനെ തുടര്‍ന്ന് ഇയാൾ അങ്കമാലിയിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് ഉബൈസിനെതിരെ അങ്കമാലി പൊലീസ് കേസെടുത്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
