സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരുടെ ത്രീ ഷിഫ്റ്റ് സമ്പ്രദായത്തിന് ഹൈക്കോടതി സ്റ്റേ. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.
2016ലെ സര്‍ക്കാര്‍ തീരുമാനപ്രകാരം 2021ലും അത് പുതുക്കി 2025 സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഈ രണ്ടു ഉത്തരവുകളും ഹൈക്കോടതി സ്റ്റേ ചെയ്തു.
ജീവനക്കാരുടെ കുറവ് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം ത്രീ ഷിഫ്റ്റ് സമ്പ്രദായം നിര്‍ത്തലാക്കാന്‍ അനുവദിക്കില്ലെന്നാണ് സംഘടനകളുടെ നിലപാട്. കടുത്ത പ്രക്ഷോഭ പരിപാടികളിലേക്ക് പോകുമെന്ന് യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്‍ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
