ജീവനക്കാർക്ക് ഹാജരാകാൻ നിർദ്ദേശം; ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തിൽ തെളിവെടുപ്പ് ചൊവ്വാഴ്ച 

AUGUST 18, 2025, 3:26 AM

തിരുവനന്തപുരം: കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തെ കുറിച്ച് അന്വേഷിക്കാൻ നിയോ​ഗിച്ച പ്രത്യേക സംഘം ചൊവ്വാഴ്ച തെളിവെടുപ്പ് ആരംഭിക്കും. 

സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി ചൊവ്വ,ബുധൻ ദിവസങ്ങളിലാണ് ജയിലില്‍ സന്ദര്‍ശനം നടത്തുന്നത്. മുഴുവന്‍ ജീവനക്കാരോടും ഹാജരാകാന്‍ നിർദ്ദേശം നൽകിയിട്ടുണ്ട്. 

ജസ്റ്റിസ് സി. എന്‍. രാമചന്ദനും റിട്ട. ഡിജിപി ജേക്കബ്ബ് പുന്നൂസും അടങ്ങുന്നതാണ് കമ്മിറ്റി. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ജയിൽ ചാട്ടം അന്വേഷിക്കാൻ നിയോ​ഗിച്ചത്. 

vachakam
vachakam
vachakam

കണ്ണൂരിലെ അതിസുരക്ഷാ ജയിലില്‍നിന്ന് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത് വൻ വിവാദമായിരുന്നു. അർധരാത്രി ജയിൽക്കമ്പി മുറിച്ച ​ഗോവിന്ദച്ചാമി ഏഴര മീറ്റർ ഉയരമുള്ള മതിൽ ചാടിക്കടകടന്നാണ് ജയിലിന് പുറത്തെത്തിയത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam