സർക്കാർ രൂപീകരണം വൈകുന്നു; ഭരണനടപടികൾ പ്രതിസന്ധിയിൽ

MAY 12, 2026, 12:21 AM

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സർക്കാർ രൂപീകരണം വൈകുന്നത് ഭരണനടപടികളെയും വകുപ്പുതല പ്രവർത്തനങ്ങളെയും ബാധിക്കുന്നതായി റിപ്പോർട്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചിട്ടും പുതിയ മന്ത്രിസഭ അധികാരത്തിലെത്താത്തത് വിവിധ മേഖലകളിൽ ആശയക്കുഴപ്പത്തിന് ഇടയാക്കുന്നുവെന്നാണ് വിവരം.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയിരുന്നു. എന്നാൽ പുതിയ സർക്കാർ രൂപീകരണം വൈകുന്നതിനാൽ ഇവരെ പഴയ സ്ഥാനങ്ങളിലേക്ക് തിരിച്ചുനിയമിക്കുന്നതിലും താമസം നേരിടുന്നു. ഇതുമൂലം പല വകുപ്പുകളിലും പ്രധാന ഫയലുകളിലും തീരുമാനമെടുക്കുന്നതിൽ ഉദ്യോഗസ്ഥർ വിമുഖത കാണിക്കുന്നതായും റിപ്പോർട്ടുണ്ട്.

സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ പാഠപുസ്തക അച്ചടി ഇതുവരെ പൂര്‍ത്തിയായിട്ടില്ല. കടലാസ് ക്ഷാമമാണ് പ്രധാന പ്രതിസന്ധിയെന്ന് വിദ്യാഭ്യാസവകുപ്പ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. മന്ത്രിസഭ നിലവിൽ ഇല്ലാത്തതിനാൽ അടിയന്തര തീരുമാനങ്ങൾ എടുക്കുന്നതിൽ ഉദ്യോഗസ്ഥർ ആശയക്കുഴപ്പത്തിലാണെന്ന വിലയിരുത്തലുമുണ്ട്.

vachakam
vachakam
vachakam

അതേസമയം, മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളും സംസ്ഥാനത്ത് കാര്യക്ഷമമായി ആരംഭിച്ചിട്ടില്ല. കാലവർഷം തുടങ്ങാൻ രണ്ടാഴ്ച മാത്രം ശേഷിക്കെ പല പ്രദേശങ്ങളിലും കാലുവഴികളും തോടുകളും ശുചീകരിക്കാത്തത് ആശങ്ക ഉയർത്തുന്നുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam