സ്വർണ്ണവിലയിൽ വീണ്ടും  ഇടിവ്; ഒറ്റ ദിവസം കൊണ്ട് കുറഞ്ഞത് 1440 രൂപ

MARCH 8, 2026, 11:35 PM

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴ്ചയിലേക്ക്. ഒരു പവന്‍ സ്വര്‍ണത്തിന് 1,20,000 ത്തില്‍ നിന്ന് 1,18,560 രൂപയിലേക്കാണ് വില താഴ്ന്നത്. 1,440 രൂപയാണ് ഇന്നത്തെ ദിവസം കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 14,820 രൂപയാണ് ഇന്നത്തെ വില. 180 രൂപയാണ് ഒരു ഗ്രാമിന് കുറഞ്ഞത്.

അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ കാര്യമായ മാറ്റങ്ങളില്ലാതെ തന്നെ തുടരുകയാണ്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 280 രൂപയാണ് വില വരുന്നത്. 10 ഗ്രാം വെളളിക്ക് ഇന്ന് 2800 രൂപയാണ് വില.

നിലവിൽ റെക്കോർഡ് ഉയരങ്ങളിൽ നിന്ന് വില നേരിയ തോതിൽ താഴേക്ക് വരുന്നത് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ചെറിയ ആശ്വാസം നൽകുന്നുണ്ടെങ്കിലും, വിവാഹ സീസൺ അടുത്തുവരുന്നതോടെ ഡിമാൻഡ് വർദ്ധിക്കുന്നത് വില വീണ്ടും ഉയരാൻ കാരണമായേക്കാം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam