'തനിക്കെതിരെയുള്ളത് വ്യാജ പ്രചാരണങ്ങൾ'; തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള രാഷ്ട്രീയ നീക്കമെന്ന് ഗണേശ് കുമാർ

MARCH 9, 2026, 3:31 AM

കൊല്ലം: സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്ന വിവിധ ആരോപണങ്ങൾക്ക് മറുപടിയുമായി ഗതാഗത മന്ത്രി ഗണേഷ് കുമാർ  രംഗത്ത്. സൈബർ ഇടങ്ങളിൽ നടക്കുന്നത് വ്യാജ പ്രചാരണങ്ങളാണെന്നും തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാൽ രാഷ്ട്രീയ ലക്ഷ്യത്തോടെ ഇത്തരം ആരോപണങ്ങൾ ഉയർത്തുകയാണെന്നും മന്ത്രി പറഞ്ഞു.

തനിക്കെതിരെ പട്ടാഴിയിൽ നടത്തിയ ജാഥ എൻ.എസ്.എസ് പ്രവർത്തകരല്ല, മറിച്ച് കോൺഗ്രസ് പ്രവർത്തകരാണെന്നും അദ്ദേഹം ആരോപിച്ചു. തനിക്ക് പ്രണയമുണ്ടോ എന്ന് ചോദിച്ചാൽ നിരവധി പ്രണയങ്ങളുണ്ടെന്ന് തന്നെ പറയുമെന്ന് മന്ത്രി പറഞ്ഞു. എല്ലാവരോടും നിഷ്‌കളങ്കമായി പെരുമാറുന്നതാണ് തന്റെ വിജയത്തിന്റെ രഹസ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ പിതാവിന്റെ മരണത്തിന് ശേഷം പിതാവിനെപ്പോലെ ഒപ്പമുണ്ടായ വ്യക്തിയാണ് ജി സുകുമാരൻ നായർ എന്നും ഗണേശ് കുമാർ പറഞ്ഞു. അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് പത്തനാപുരം താലൂക്കിൽ കൂടുതൽ പ്രവർത്തനം നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. 

vachakam
vachakam
vachakam

സ്വകാര്യ കാര്യങ്ങളിൽ മറ്റാരും ഇടപെടേണ്ടതില്ലെന്നും വീട്ടിനകത്തുള്ള കാര്യങ്ങൾ പുറത്തു പറയേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ 25 വർഷമായി പത്തനാപുരത്തെ ജനങ്ങൾ തന്നെ നന്നായി അറിയുന്നവരാണ്. 2001 മുതൽ തുടർച്ചയായി വിജയിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam