സി ഡിറ്റ് ഡയറക്ടര്‍ ജി. ജയരാജ് പുറത്തേക്ക്; നോട്ടിഫിക്കേഷന്‍ ഹൈക്കോടതി റദ്ദാക്കി

DECEMBER 29, 2023, 9:36 PM

തിരുവനന്തപുരം: ജി. ജയരാജിന് സിഡിറ്റ് ഡയറക്ടർ സ്ഥാനം നഷ്ടമാകും.  ജയരാജിനെ വീണ്ടും ഡയറ്കടറാക്കാൻ സർക്കാർ കൊണ്ടുവന്ന നോട്ടിഫിക്കേഷൻ ഹൈക്കോടതി റദ്ദാക്കി.

രണ്ടാം പിണറായി സര്‍ക്കാരാണ് ഡ‍യറക്ടര്‍ സ്ഥാനത്തേക്കുള്ള നിയമനത്തില്‍ യോഗ്യതകള്‍ മാറ്റിയത്. ഇത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് നോട്ടിഫിക്കേഷനും അതിലെ തുടര്‍ നടപടികളും സിംഗിള്‍ ബഞ്ച് റദ്ദാക്കിയത്. ഇതോടെ ജയരാജിന്റെ നിയമനം അസാധുവായി. 

വിദ്യാഭ്യാസം, ശാസ്ത്രം, മാസ് കമ്യൂണിക്കേഷൻ എന്നീ മേഖലകളിൽ മികവ് തെളിയിച്ചവരെ നിയമിക്കണമെന്നായിരുന്നു മുൻ നിർദേശം.

vachakam
vachakam
vachakam

ഇതിൽ വിരമിച്ചവർക്കും നിയമനം നൽകാമെന്ന വ്യവസ്ഥയുണ്ടാക്കി. ജയരാജിന്റെ നിയമനത്തിന് വ്യവസ്ഥകൾ മാറ്റിയെന്നായിരുന്നു ആരോപണം. സിപിഎം നേതാവ് ടിഎൻ സീമയുടെ ഭര്‍ത്താവാണ് ജി ജയരാജ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam