ആലപ്പുഴ: വ്യാജ നിയമന ഉത്തരവ് നൽകി തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പൊലീസ് പിടികൂടി.
ആലപ്പുഴ തിരുവമ്പാടി സ്വദേശിനിയുടെ പരാതിയെ തുടർന്നാണ് പോലീസ് നടപടി.
വണ്ടാനം മെഡിക്കൽ കോളേജിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണെന്ന് കളവു പറഞ്ഞാണ് പ്രതി പരാതിക്കാരിയുടെയും സുഹൃത്തുക്കളുടെയും കൈയ്യിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത് മുങ്ങിയത്.
എടത്വ പച്ച പരിച്ചിറ വീട്ടിൽ സുമേഷാണ് (42) അറസ്റ്റിലായത്.
പരാതിക്കാരിക്ക് കലവൂർ പ്രൈമറി ഹെൽത്ത് സെൻ്ററിൽ സ്റ്റാഫ് നേഴ്സായി ജോലി വാങ്ങി നൽകാമെന്നും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും എംബിബിഎസ്, ബിഎസ്സി നേഴ്സിങ്ങിന് അഡ്മിഷനും നൽകാമെന്നും പറഞ്ഞ് വ്യാജ നിയമന ഉത്തരവ് തയ്യാറാക്കി നൽകിയാണ് സുമേഷ് തട്ടിപ്പ് നടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
