മുൻ പിആർഡി ഡയറക്ടർ എം.നന്ദകുമാർ അന്തരിച്ചു

SEPTEMBER 9, 2025, 10:36 PM

മുൻ ജില്ലാ കളക്ടറും പി.ആർ.ഡി ഡയറക്ടറുമായിരുന്ന  എം.നന്ദകുമാർ (69) അന്തരിച്ചു.തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ നടത്തിയ സർജറിയിലെ പിഴവിനെ തുടർന്ന് കോമ സ്റ്റേജിലായ നന്ദകുമാർ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു അന്ത്യം.

ഇന്ത്യൻ എക്സ്‌‌പ്രസിൽ ലേഖകനായിരുന്ന നന്ദകുമാർ 1993ൽ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് ഐ.എ.എസ് കൺഫർ ചെയ്തു. പി.ആർ.ഡി ഡയറക്ടർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2011ൽ തിരുവനന്തപുരം ജില്ലാ കളക്ടറായിരുന്നു. ലോട്ടറി ഡയറക്ടർ, കൊളീജിയറ്റ് എഡ്യുക്കേഷൻ ഡയറക്ടർ, എ.ഡി.എം, കുടുംബശ്രീ ഡയറക്ടർ, സിവിൽ സപ്ലൈസ് വകുപ്പ് ഡയറക്ടർ, സ്‌പോർട്സ് യുവജനകാര്യ ഡയറക്ടർ, സ്‌റ്റേറ്റ് ലാൻഡ് യൂസ് ബോർഡ് കമ്മീഷണർ എന്നീ പദവികളും വഹിച്ചിട്ടുണ്ട്.

മൃതദേഹം ഇന്നു രാവിലെ 9.30 മുതൽ ഉച്ചവരെ ജവഹർനഗർ യൂണിവേഴ്സിറ്റി വിമൻസ് അസോസിയേഷൻ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വീട്ടിലെത്തിക്കും. സംസ്‌കാരം വൈകിട്ട് 5ന് തൈക്കാട് ശാന്തി കവാടത്തിൽ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam