തിരുവനന്തപുരം : സംസ്ഥാനത്തെ ശിശുക്ഷേമ സമിതിയിൽ മൂന്ന് കുഞ്ഞ് അതിഥികൾ കൂടി എത്തി. ഒരേ ദിവസം മൂന്ന് കുട്ടികൾ അമ്മത്തൊട്ടിലിൽ എത്തുന്നത് ഇതാദ്യമായിട്ടാണെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി. അരുൺ ഗോപി പറഞ്ഞു. മൂന്നും പെൺകുട്ടികളാണ്.
ആലപ്പുഴയിൽ 20 ദിവസം പ്രായമായ കുഞ്ഞാണ് എത്തിയത്. തിരുവനന്തപുരത്ത് രണ്ടാഴ്ച പ്രായമായ കുട്ടികളാണ് എത്തിയത്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ജി. അരുൺ ഗോപി പറഞ്ഞു.ആലപ്പുഴയിൽ എത്തിയ കുട്ടിക്ക് വീണ എന്നും തിരുവനന്തപുരത്തെത്തിയ രണ്ടു കുട്ടികൾക്ക് അക്ഷരയെന്നും അഹിംസയെന്നും പേരിട്ടു.
ഈ വർഷം ആകെ 23 കുഞ്ഞുങ്ങളെ ലഭിച്ചു. ഇതിൽ 14 പെൺകുട്ടികളും ഒൻപതു ആൺകുട്ടികളും ഉൾപ്പെടുന്നു. ഇന്നലെ കിട്ടിയ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്