മൂടല്‍മഞ്ഞും പാതകളിലെ അറ്റകുറ്റപ്പണികളും കാരണം ഉത്തരേന്ത്യയില്‍ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകള്‍ വൈകിയോടുന്നതായി റിപ്പോർട്ട്. രാത്രി പുറപ്പെടേണ്ട ട്രെയിനുകള്‍ മൂടല്‍മഞ്ഞ് കാരണം രാവിലെയാണ് യാത്ര ആരംഭിക്കുന്നത്. മലയാളികള്‍ ഏറെ ആശ്രയിക്കുന്ന ന്യൂഡല്‍ഹി കേരള എക്സ്പ്രസ് 27 മണിക്കൂറാണ് വൈകിയോടുന്നത്.
അതേസമയം ബുധനാഴ്ച രാത്രി 8.10ന് ന്യൂഡല്‍ഹിയില്‍നിന്ന് പുറപ്പെടേണ്ട ട്രെയിൻ വ്യാഴാഴ്ച രാവിലെ 8.38നാണ് പുറപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 9.50ന് തിരുവനന്തപുരത്ത് എത്തേണ്ട ട്രെയിൻ ശനിയാഴ്ച രാത്രി 11നാണ് എത്തിയത്. വ്യാഴാഴ്ച ഡല്‍ഹിയില്‍നിന്ന് പുറപ്പെടേണ്ട കേരള എക്സ്പ്രസ് വെള്ളിയാഴ്ച രാവിലെ 8.55നാണ് പുറപ്പെട്ടത്. ഈ ട്രെയിനും 22 മണിക്കൂര്‍ വൈകിയാണ് ഓടുന്നത്. ഗോരഖ്പുര്‍ -കൊച്ചുവേളി രപ്തിസാഗര്‍ എക്സ്പ്രസ് 29 മണിക്കൂറാണ് വൈകി ഓടുന്നത്.
ഗോരഖ്പുര്‍ മുതല്‍ കാണ്‍പുര്‍ സെൻട്രല്‍ വരെ ഈ ട്രെയിൻ തിരിച്ചുവിട്ടതിനാല്‍ നിരവധി യാത്രക്കാരാണ് ദുരിതത്തിലായത്. വ്യാഴാഴ്ച രാവിലെ 6.35ന് പുറപ്പെടേണ്ട ട്രെയിൻ രാത്രി 11.22നാണ് യാത്ര തുടങ്ങിയത്. വെള്ളിയാഴ്ചയും ഈ ട്രെയിൻ 4.30 മണിക്കൂര്‍ വൈകിയാണ് യാത്ര തുടങ്ങിയത്. ധൻബാദ് -ആലപ്പുഴ എക്സ്പ്രസും ഒന്നര മണിക്കൂര്‍ വൈകിയാണ് ഓടുന്നത്. നിസാമുദ്ദീൻ -എറണാകുളം മംഗള സൂപ്പര്‍ ഫാസ്റ്റും 5.30 മണിക്കൂര്‍ വരെ വൈകിയാണ് ഓടുന്നത്. ക്രിസ്മസിന് വിദ്യാലയങ്ങള്‍ അടച്ചതും, പുതുവര്‍ഷ ആഘോഷവും കാരണം ട്രെയിനുകളില്‍ നല്ല തിരക്കാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്