തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ ലോട്ടറി നികുതി കുറയ്ക്കണമെന്ന് വ്യക്തമാക്കി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ആയിരക്കണക്കിന് ആളുകളുടെ ജീവിതമാര്‍ഗമാണ് ലോട്ടറിയെന്നും നികുതിയിളവ് ആവശ്യപ്പെട്ട് വീണ്ടും കേന്ദ്രത്തെ സമീപിക്കുമെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
അതേസമയം ലോട്ടറി വില കൂട്ടില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. ലോട്ടറി ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 40 ശതമാനമായാണ് വര്‍ധിപ്പിച്ചത്. എന്നാല്‍ ലോട്ടറി ടിക്കറ്റുകള്‍ക്ക് വില കൂട്ടില്ലെന്ന് ധനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. പകരം സമ്മാനം, ഏജന്‍സി കമ്മീഷന്‍, ഏജന്‍സി സമ്മാനം, സര്‍ക്കാരിന്റെ ലാഭം എന്നിവയില്‍ നിശ്ചിത ശതമാനം കുറവു വരുത്തി പ്രതിസന്ധി പരിഹരിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
