കണ്ണൂർ: ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയായ ഡോ. എം.കെ. റാം അറസ്റ്റിൽ. കർണാടകയിലെ കുടകിൽ നിന്നാണ് കണ്ണൂർ ക്രൈംബ്രാഞ്ച് സംഘം ഇയാളെ പിടികൂടിയത്.
അറസ്റ്റിന് പിന്നാലെ ഡോ. റാമിനെ കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു. നേരത്തെ അന്വേഷണ സംഘം ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ എത്തിയിരുന്നെങ്കിലും, അവിടെ നിന്ന് ഇയാൾ രക്ഷപ്പെടുകയായിരുന്നു.
കേസിൽ മാസങ്ങളായുള്ള അന്വേഷണത്തിനൊടുവിലാണ് മുഖ്യപ്രതിയെ പിടികൂടാനായത്. സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഡോ. എം.കെ. റാം ഒളിവിൽ പോയിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
