ചൂണ്ടയിടുന്നതിനിടെ കുളത്തിൽ വീണു; 19കാരിക്ക് ദാരുണാന്ത്യം 

JULY 5, 2024, 9:38 PM

കായംകുളം: കരിയിലക്കുളങ്ങരയിൽ ചൂണ്ടയിടുന്നതിനിടെ പെൺകുട്ടി കുളത്തിൽ വീണ് മരിച്ചതായി റിപ്പോർട്ട്. കരിയിലക്കുളങ്ങര പത്തിയൂർക്കാല ശിവനയനത്തിൽ ശിവപ്രസാദിന്റെയും വിജിയുടെയും മകൾ ലേഖയാണ് (19)മരിച്ചത്. 

കഴിഞ്ഞ ദിവസം രാവിലെ പത്തുമണിയോടെയാണ് അപകടം ഉണ്ടായത് എന്നാണ് പുറത്തു വരുന്ന വിവരം. വീടിന് സമീപത്തെ കുളത്തിൽ ചൂണ്ടയിടുന്നതിനിടെ കാൽവഴുതി കുട്ടി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. 

അതേസമയം പെൺകുട്ടിക്ക് നീന്തലറിയില്ലായിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്. പ്ലസ്ടു വിജയിച്ച് ബിരുദപ്രവേശനം കാത്തിരിക്കുകയായിരുന്നു ലേഖ. സഹോദരി: നയന പ്രസാദ്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam