ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജാമ്യം ചോദ്യം ചെയ്ത് ഇഡി സുപ്രീം കോടതിയില്‍

JULY 9, 2024, 12:06 AM

ന്യൂഡെല്‍ഹി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജാമ്യം ചോദ്യം ചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സുപ്രീം കോടതിയെ സമീപിച്ചു.

സോറന് ജാമ്യം അനുവദിച്ച് ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ഇഡിയുടെ ഹര്‍ജിയില്‍ പറയുന്നു.

ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) മേധാവിക്കെതിരെ പ്രഥമദൃഷ്ട്യാ ഒരു കേസും ഇല്ലെന്ന് ഹൈക്കോടതി പറഞ്ഞതില്‍ തെറ്റ് പറ്റിയെന്ന് ഇഡി ഹര്‍ജിയില്‍ പറഞ്ഞു.

vachakam
vachakam
vachakam

ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് ജൂണ്‍ 28 ന് റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലില്‍ നിന്ന് സോറന്‍ പുറത്തിറങ്ങിയിരുന്നു. അദ്ദേഹം മോചിതനായതിന് പിന്നാലെ മുഖ്യമന്ത്രിയായിരുന്ന   ചമ്പായി സോറന്‍ സ്ഥാനമൊഴിഞ്ഞു. തുടര്‍ന്ന് ഹേമന്ത് സോറന്‍ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് സോറന്‍, ഐഎഎസ് ഉദ്യോഗസ്ഥനും മുന്‍ റാഞ്ചി ഡെപ്യൂട്ടി കമ്മീഷണറുമായ ഛവി രഞ്ജന്‍, ഭാനു പ്രതാപ് പ്രസാദ് എന്നിവരടക്കം 25 ഓളം പേരെ ഈ വര്‍ഷം ആദ്യം ഇഡി അറസ്റ്റ് ചെയ്തിരുന്നു.

രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ തനിക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ചുമത്തിയതാണെന്ന് സോറന്‍ അവകാശപ്പെടുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam