18കാരി മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച സംഭവം: അയൽവാസിക്കെതിരെ ആരോപണവുമായി കുടുംബം 

NOVEMBER 23, 2025, 2:41 AM

തിരുവനന്തപുരം:  18കാരി മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചതിൽ അയൽവാസിക്കെതിരെ ആരോപണവുമായി കുടുംബം. തങ്ങളുടെ മകൾക്ക്  രോഗം വരാൻ കാരണം അടുത്ത വീട്ടിലെ സ്പെറ്റിക് ടാങ്കിലെ മാലിന്യമാണെന്നാണ് ആരോപണം. സംഭവത്തില്‍ വൃന്ദയുടെ കുടുംബം കലക്ടര്‍ക്ക് പരാതി നല്‍കി. 

പാറശ്ശാല കാരോട് സ്വദേശി വൃന്ദ വെൻസിലാസാണ് ഒക്ടോബര്‍ 18ന്   മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. 2023ല്‍ തന്നെ വെള്ളത്തിന് രുചി വ്യത്യാസം തോന്നിയപ്പോൾ പബ്ലിക് ഹെൽത്ത് ലാബിൽ കൊണ്ടുപോയി പരിശോധിച്ചിരുന്നു. ഇതിൽ കോളിഫാം, ഇ കോളി ബാക്ടീരികളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. 

പിന്നാലെ ഇവരുടെ വീടിനടുത്തുള്ള  അയൽവാസിയുടെ സെപ്റ്റിക് ടാങ്ക് ശാസ്ത്രീയമായി മൂടണമെന്ന് കലക്ടർ  പഞ്ചായത്തിന് നോട്ടീസ് നൽകിയിട്ടും  നടപടിയുണ്ടായില്ലെന്ന് വൃന്ദയുടെ അമ്മ സുകുമാരി പറഞ്ഞു .

vachakam
vachakam
vachakam

പഞ്ചായത്തില്‍ നിന്നും ഹെല്‍ത്തില്‍ നിന്നും വന്ന് നോക്കിയതിന് ശേഷം വെള്ളം കുടിക്കരുതെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തത്. എന്നാല്‍ കുടിവെള്ളത്തിനായി മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ലെന്നും ഇവര്‍ പറയുന്നു. 

തലവേദനയും പനിയും അനുഭവപ്പെട്ട് ചികിത്സയിലിരിക്കെയാണ്  മഷ്തിഷ്ക ജ്വരമാണെന്ന് തിരിച്ചറിയുന്നത്. ചികിത്സയിലിരിക്കെ വൃന്ദ മരിക്കുകയും ചെയ്തു.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam