കൊച്ചി: ഗുരുവായൂർ ദേവസ്വം പാഞ്ചജന്യം ,കൗസ്തുഭം റെസ്റ്റ് ഹൗസുകളിൽ മുറികൾ ബുക്ക് ചെയ്ത് നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഭക്തരിൽ നിന്ന് പണം തട്ടിയെടുക്കാൻ വ്യാജ വെബ് സൈറ്റുകൾ പ്രവർത്തിക്കുന്നതായി ദേവസ്വത്തിന് പരാതി ലഭിച്ചു.
പരാതിയുടെ അടിസ്ഥാനത്തിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ വ്യാജ വെബ് സൈറ്റുകൾക്കെതിരെ പോലീസിൽ പരാതി നൽകി.
ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസുകളിൽ ഭക്തർക്ക് റൂം ബുക്ക് ചെയ്യാൻ www.guruvayurdevaswom. in എന്ന ദേവസ്വം ഔദ്യോഗിക വെബ് സെറ്റ് വഴി സാധ്യമാണ്. മറ്റ് സ്വകാര്യ വെബ്സൈറ്റുകളിൽ നിന്ന് ഈ സേവനം ലഭ്യമല്ല.
ദേവസ്വം റെസ്റ്റ് ഹൗസുകളിൽ മുറികൾ മുൻകൂർ ബുക്ക് ചെയ്ത് നൽകാമെന്ന വാഗ്ദാനത്തിൽ വീഴരുത്. തട്ടിപ്പ് സംഘങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഭക്തർ ജാഗ്രത പാലിക്കണമെന്ന് ദേവസ്വം അറിയിച്ചു. ഗുരുവായൂർ ദേവസ്വം റൂം ബുക്കിങ്ങിനെക്കുറിച്ച് കൂടുതൽ അറിയാൻ (പാഞ്ചജന്യം റെസ്റ്റ് ഹൗസ് - 0487-2556535
കൗസ്തുഭം - 0487-2556537)
0487-2556335 എന്ന നമ്പറിൽ ഭക്തർക്ക് ബന്ധപ്പെടാവുന്നതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
