തിരുവനന്തപുരം: ബെവ്കോ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ (സിഎംഡി) സ്ഥാനത്ത് നിന്ന് എം.ആർ. അജിത്കുമാറിനെ മാറ്റണമെന്ന് വ്യക്തമാക്കി എക്സൈസ് മന്ത്രി എം. ലിജു. വകുപ്പിന്റെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനായി മറ്റൊരു ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന ആവശ്യം മന്ത്രി മുഖ്യമന്ത്രിക്ക് മുന്നിൽ ഉന്നയിച്ചു.
എം.ആർ. അജിത്കുമാറിന്റെ നിയമനത്തിൽ എക്സൈസ് മന്ത്രി മുൻപും അതൃപ്തി പ്രകടിപ്പിച്ചിരുന്നുവെന്നാണ് സൂചന. വിവിധ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസ് വകുപ്പിൽ നിന്ന് മാറ്റപ്പെട്ട ശേഷവും അജിത്കുമാറിന് നിർണായക ചുമതലകൾ നൽകിയിരുന്നതാണ് ശ്രദ്ധേയം.
പൊലീസ് സേവനത്തിൽ നിന്ന് മാറ്റിയതിന് പിന്നാലെ അദ്ദേഹത്തെ എക്സൈസ് കമ്മീഷണറായി നിയമിച്ചിരുന്നു. ഇതിന് പുറമെ ബെവ്കോയുടെ ചെയർമാൻ സ്ഥാനവും അദ്ദേഹത്തിന് കൈമാറിയിരുന്നു.
പുതിയ മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെയാണ് ബെവ്കോയിലെ നേതൃത്വ മാറ്റം ആവശ്യപ്പെട്ട് എക്സൈസ് മന്ത്രി രംഗത്തെത്തിയത്. വകുപ്പിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനും പൊതുജന വിശ്വാസം ശക്തിപ്പെടുത്തുന്നതിനുമായി പുതിയ ഉദ്യോഗസ്ഥനെ നിയമിക്കേണ്ടതുണ്ടെന്നാണ് മന്ത്രിയുടെ നിലപാട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ തീരുമാനമാണ് ഇനി നിർണായകമാകുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
