ഡൽഹി: രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തിയതിൽ പ്രതികരിച്ച് സിപിഎം നേതാവ് ഇ.പി ജയരാജൻ.
രാഹുൽ സഭയിലെത്തിയത് സഭയോടും ജനങ്ങളോടും കാണിക്കുന്ന അനാദരവാണെന്ന് അദ്ദേഹം പറഞ്ഞു.
രാഹുൽ സഭയിലെത്തിയത് സഭയിൽ അലങ്കോലം ഉണ്ടാക്കാനുള്ള ശ്രമത്തിനാണ്. കോൺഗ്രസിലെ പ്രമുഖമായ ഒരു വിഭാഗത്തിന് ഈ നടപടിയിൽ അങ്ങേയറ്റം പ്രതിഷേധമുണ്ട്.
പ്രതിപക്ഷ നേതാവ് പണി നോക്കട്ടെയെന്ന നിലപാടാണ് രാഹുലിന്റെതെന്നും ഇ.പി ജയരാജൻ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ശക്തമായിട്ടുള്ള ആരോപണങ്ങൾ ഉയർന്നുവന്നു. പൂർവ്വകാല ചരിത്രം ഇങ്ങനെയായിരുന്നു എന്നത് ന്യായീകരണം ആകാൻ പാടില്ലെന്നും ചരമോചാരം എന്ന ആദരവിനെ പരിഹസിക്കുന്നതു കൂടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്