എൻജിനിയറിംഗ് കോഴ്‌സുകളിലേക്ക് ഓപ്ഷൻ നൽകാം

JULY 14, 2025, 8:42 PM

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിംഗ് കോഴ്‌സുകളിലേക്ക് 2025-26 അധ്യയന വർഷത്തെ കേന്ദ്രീകൃത അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു.

ഈ ഘട്ടത്തിൽ വിദ്യാർത്ഥികൾക്ക് വിവിധ എൻജിനിയറിംഗ് കോഴ്‌സുകളിലേക്ക് ഓൺലൈൻ ഓപ്ഷനുകൾ സമർപ്പിക്കാം.

സർക്കാർ/ എയ്ഡഡ്/ സ്വയംഭരണ എയ്ഡഡ്/ സർക്കാർ കോസ്റ്റ് ഷെയറിംഗ്/ സ്വകാര്യ സ്വാശ്രയ സ്വയംഭരണ എൻജിനിയറിംഗ് കോളേജുകളിലേക്കാണ് ഈ ഘട്ടത്തിൽ ഓപ്ഷനുകൾ ക്ഷണിച്ചത്.

vachakam
vachakam
vachakam

2025-26 ലെ എൻജിനിയറിംഗ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് ജൂലൈ 16 രാവിലെ 11 മണിവരെ www.cee.kerala.gov.in ലൂടെ ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം.

ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാത്ത വിദ്യാർത്ഥികളെ അലോട്ട്‌മെന്റിന് പരിഗണിക്കില്ല. ഈ ഘട്ടത്തിൽ ലഭ്യമാക്കിയിട്ടുളള ഓപ്ഷനുകൾ തുടർന്നുളള ഘട്ടങ്ങളിൽ പുതുതായി നൽകാൻ സാധിക്കില്ല.

പ്രവേശനം ലഭിക്കാൻ ആഗ്രഹിക്കുന്ന എല്ലാ എൻജിനിയറിംഗ് കോഴ്സുകളിലേക്കും ഈ ഘട്ടത്തിൽ തന്നെ ഓപ്ഷനുകൾ നൽകാൻ വിദ്യാർത്ഥികൾ ശ്രദ്ധിക്കണം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, 0471-2332120, 2338487.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam