തൃശൂർ: കരുവന്നൂർ വീണ്ടും കുരുക്കിലേക്കോ? കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മന്ത്രി പി. രാജീവില്‍ നിന്ന് ഇഡി മൊഴിയെടുക്കുമെന്നാണ് ഏറ്റവും ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ.
കഴിഞ്ഞ ദിവസം എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കരുവന്നൂരിൽ നിയമവിരുദ്ധ വായ്പകൾ അനുവദിക്കാൻ മന്ത്രി പി. രാജീവിന്റെ സമ്മർദമുണ്ടായെന്ന പരാമർശം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ മൊഴിയെടുക്കാൻ ഇഡി ഒരുങ്ങുന്നത്.
പി രാജീവിനെതിരെ ബാങ്ക് മുൻ സെക്രട്ടറി സുനില്‍ കുമാറാണ് ഇ ഡിക്ക് മൊഴി നല്‍കിയത്. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോഴാണ് പി. രാജീവ് സമ്മര്‍ദ്ദം ചെലുത്തിയതെന്നാണ് സുനിൽ കുമാർ പറഞ്ഞത്.
എന്നാൽ നിയമവിരുദ്ധമായി കരുവന്നൂരിൽ ഒന്നും ചെയ്തിട്ടില്ലെന്നാണ് മന്ത്രി പി. രാജീവ് ഈ വാർത്തയോട് പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്