ലാവ്‍ലിൻ കേസുമായി വിവേക് കിരണിനുള്ള ബന്ധമെന്താണ്? ‘സമൻസ് അയച്ചെന്ന്’  സ്ഥിരീകരിച്ച് ഇ.ഡി 

OCTOBER 13, 2025, 9:25 PM

തിരുവനന്തപുരം: തന്റെ മകന് ഇഡി യാതൊരു വിധത്തിലുള്ള സമൻസും അയച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. 

എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ  മകൻ വിവേക് കിരണിന് 2023 ൽ സമൻസ് അയച്ചിരുന്നുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സ്ഥിരീകരിച്ചു.

പിണറായി വിജയൻ വൈദ്യുതിമന്ത്രിയായിരിക്കെ ഉൾപ്പെട്ട എസ്എൻസി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ടാണ് മകനെ വിളിപ്പിച്ചതെന്നും വ്യക്തമായി.  

vachakam
vachakam
vachakam

എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) നമ്പർ കെസിസെഡ്ഒ–02–2020 പ്രകാരം റജിസ്റ്റർ ചെയ്ത ലാവ്‌ലിൻ കേസിലാണ് വിവേക് 2023 ഫെബ്രുവരി 14നു ഹാജരാകണമെന്ന് ഇ.ഡി അസിസ്റ്റന്റ് ഡയറക്ടർ പി.കെ.ആനന്ദ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കു സമൻസ് അയച്ചത്.

സ്വർണക്കടത്ത്, ലൈഫ് മിഷൻ കേസുകളിലെ ചോദ്യംചെയ്യലിനിടയിൽ പ്രതി സ്വപ്ന സുരേഷ് നൽകിയ രഹസ്യ മൊഴിയുടെയും ക്രൈം മാസിക എഡിറ്റർ ടി.പി. നന്ദകുമാർ നൽകിയ പരാതിയുടെയും അടിസ്ഥാനത്തിലായിരുന്നു സമൻസ് എന്നാണ് ഇ.ഡി വൃത്തങ്ങൾ ഇപ്പോൾ പറയുന്നത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam