ഉദ്യോഗസ്ഥരുടെ കാറിൻ്റെ ചില്ലുകൾ പ്രവർത്തകർ അടിച്ച് തകർത്ത സംഭവം; പരാതി നൽകി ഇഡി ഉദ്യോഗസ്ഥർ

MAY 27, 2026, 6:13 AM

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിലെ ഇഡി റെയ്ഡിന് പിന്നാലെയുണ്ടായ സിപിഐഎം പ്രതിഷേധത്തിൽ പരാതി നൽകി ഇഡി ഉദ്യോഗസ്ഥർ.തമ്പാനൂർ സ്റ്റേഷനിൽ നേരിട്ടെത്തിയാണ് ഇഡി ഉദ്യോഗസ്ഥർ പരാതി നൽകിയത്. 

തിരുവനന്തപുരത്തെ പിണറായിയുടെ വീട്ടിൽ നിന്ന് ഇഡി ഉദ്യോഗസ്ഥർ മടങ്ങുമ്പോഴാണ് പാർട്ടി പ്രവർത്തകർ ആക്രമാസക്തരായത്. തുടർന്ന്, ഇഡി ഉദ്യോഗസ്ഥരുടെ കാറിന്റെ ചില്ലുകൾ പ്രവർത്തകർ അടിച്ച് തകർക്കുകയായിരുന്നു.ഒരു വനിതാ ഉദ്യോഗസ്ഥയടക്കം നാലംഗ ഇഡി ഉദ്യോഗസ്ഥർക്കും എട്ടംഗ സിആർപിഎഫ് സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്.

ഇഡി ഉദ്യോഗസ്ഥർ പുറത്തേക്കിറങ്ങുമ്പോൾ കൂവി വിളിച്ചും സിപിഐഎം പ്രവർത്തകർ പ്രതിഷേധിച്ചു. സംഘർഷത്തിൽ തകർന്ന വാഹനം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam