തിരുവനന്തപുരം: കേരളത്തിൻ്റെ ആദ്യത്തെ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിൻ്റെ മകൾ ഇ.എം രാധ അന്തരിച്ചു. അർബുദരോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇവർ.
സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്ന രാധ എഴുത്തിലൂടെയും പൊതുപ്രവർത്തനത്തിലൂടെയും ശ്രദ്ധേയയായിരുന്നു.രണ്ടര പതിറ്റാണ്ടോളം ദേശാഭിമാനിയുടെ ഭരണനിർവഹണ വിഭാഗത്തിൽ പ്രവർത്തിച്ച രാധ 2012ൽ അഡ്മിനിസ്ട്രേഷൻ വിഭാഗം മാനേജരായാണ് വിരമിച്ചത്.
ഇഎംഎസിൻ്റെ നാല് മക്കളിൽ ഏറ്റവും ഇളയയാളാണ് ഇ.എം രാധ.നിലവിൽ വയോജന കമ്മീഷൻ അംഗമായി പ്രവർത്തിച്ചുവരികയായിരുന്നു. വനിതാ കമ്മീഷൻ മുൻ അംഗവും ദേശാഭിമാനി മുൻ അഡ്മിനിസ്ട്രേഷൻ മാനേജരുമായിരുന്നു.
ഇ.എം രാധയുടെ സംസ്കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ നടക്കും. നാളെ രാവിലെ 9 മണി മുതൽ എകെജി സെന്ററിൽ പൊതുദർശനമുണ്ടാകും. ഇന്ന് മൃതദേഹം ആശുപത്രിയിൽ തന്നെ സൂക്ഷിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
