മഞ്ചേശ്വരത്ത് കെ ആര്‍ ജയാനന്ദയുടെ സ്ഥാനാര്‍ത്ഥിത്വത്തിൽ ശക്തമായ എതിര്‍പ്പുമായി ഡിവൈഎഫ്‌ഐ

MARCH 8, 2026, 11:59 PM

കാസർകോട് : മഞ്ചേശ്വരത്ത് കെ ആര്‍ ജയാനന്ദയുടെ സ്ഥാനാര്‍ത്ഥിത്വത്തിൽ ശക്തമായ എതിര്‍പ്പുമായി ഡിവൈഎഫ്‌ഐ.സിപിഐഎം ജില്ലാ കമ്മറ്റി ഓഫീസില്‍ നേരിട്ടെത്തി എതിര്‍പ്പ് അറിയിച്ചു. ഷാനവാസ് പാദൂരിനെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം. 

ഇത്തവണ പാര്‍ട്ടി വോട്ടുകള്‍ പാര്‍ട്ടിയിലേക്ക് തന്നെ എത്തിച്ചേരേണ്ടതുണ്ടെന്നും അതുകൊണ്ട് പൊതുസമ്മതന്‍ ആയ ഒരു സ്ഥാനാര്‍ത്ഥിയെ പരിഗണിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യമെന്നും ഡിവൈഎഫ്‌ഐ നേതാക്കള്‍ അറിയിച്ചു. ഷാനവാസ് പാദൂരിനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമത്തിലടക്കം പ്രവർത്തകരുടെ പോസ്റ്റുകൾ ഉയരുന്നുണ്ട്.

അതേസമയം, ഇന്നലെ ചേർന്ന സിപിഐഎം കാസര്‍കോട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് കെ ആര്‍ ജയാനന്ദയുടെ സ്ഥാനാർത്ഥിത്വം തീരുമാനിച്ചത്. നേരത്തെ ചര്‍ച്ചകളില്‍ മുന്നില്‍ നിന്നിരുന്ന ഷാനവാസ് പാദൂരിനെ മത്സരിപ്പിച്ചാല്‍ ബിജെപിക്ക് അനുകൂലമായ അന്തരീക്ഷം രൂപപ്പെടുമെന്ന വിലയിരുത്തല്‍ ജില്ലാ കമ്മിറ്റിയിലുണ്ടായി. തുടര്‍ന്നാണ് കെ ആര്‍ ജയാനന്ദയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam