കോഴിക്കോട്: രാഹുലിനെ സംരക്ഷിക്കുന്നത് ഷാഫി പറമ്പിലാണെന്ന് ആരോപിച്ച് ഷാഫി പറമ്പിൽ എംപിക്കെതിരെ വടകരയില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം.
ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യം ഉയര്‍ത്തിയാണ് നേതാക്കള്‍ പ്രതിഷേധിക്കുന്നത്.
ദേശീയ പാതാ നിർമ്മാണം വെെകുന്നുവെന്നാരോപിച്ച് ജനകീയ സമിതിയുടെ നേതൃത്വത്തിൽ വടകരയിൽ നടക്കുന്ന ഉപവാസ സമരത്തിന്‍റെ ഉദ്ഘാടകനായാണ് ഷാഫി വടകരയിൽ എത്തിയത്.
ഷാഫിയുടെ പ്രസംഗം ആരംഭിച്ചതോടെ പ്രതിഷേധവുമായി ഡിവെെഎഫ്ഐ പ്രവർത്തകർ എത്തുകയായിരുന്നു. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങി. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
