വധശ്രമക്കേസ് പ്രതിക്ക് ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗത്വം 

JUNE 27, 2026, 7:27 PM

പാലക്കാട്: ഡിവൈഎഫ്ഐ മുൻ മേഖല കമ്മിറ്റി അംഗത്തെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായി തെരഞ്ഞെടുത്തു.

ക്രിമിനൽ കേസ് പ്രതിയെ ഉന്നത സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതിൽ ഡിവൈഎഫ്ഐ ഷൊർണൂർ ബ്ലോക്കിൽ നിന്നുള്ള ചില അംഗങ്ങൾക്കിടയിൽ തന്നെയും കടുത്ത അമർഷവും പ്രതിഷേധവുമുണ്ട്. 

ഡിവൈഎഫ്ഐ ഷൊർണൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന സി. രാകേഷിനെയാണ് പുതിയ ജില്ലാ സെക്രട്ടേറിയേറ്റിലേക്ക് ഉൾപ്പെടുത്തിയത്. 

vachakam
vachakam
vachakam

 ഡിവൈഎഫ്ഐ മുൻ മേഖല കമ്മിറ്റി അംഗമായ വിനേഷിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ് രാകേഷ്.  കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവം.

വിനേഷ്, അന്നത്തെ മേഖല സെക്രട്ടറിയായിരുന്ന രാകേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റ് ഇട്ടിരുന്നു. ഇതിൽ പ്രകോപിതനായ രാകേഷ് കല്ലുകൊണ്ട് വിനേഷിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു എന്നാണ് കേസ്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam