പാലക്കാട്: സിപിഐ ഇല്ലായിരുന്നുവെങ്കിൽ പിഎം ശ്രീ വിഷയത്തിൽ എൽഡിഎഫിനെ സിപിഎം പണയപ്പെടുത്തുമായിരുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ പാലക്കാട് ജില്ലാ പ്രവർത്തക യോഗത്തിലായിരുന്നു സംസ്ഥാന സെക്രട്ടറി സിപിഎമ്മിനെ കടന്നാക്രമിച്ചത്.
പിഎം ശ്രീ ആർഎസ്എസിന്‍റെ പരിപാടിയാണെന്നും അതിന് കൂട്ടുനിൽക്കില്ലെന്നും സിപിഐ കർശന നിലപാടെടുത്തതുകൊണ്ടാണ് പിന്നീട് സിപിഐ കേന്ദ്രനേതൃത്വത്തിന് അത് തിരുത്തേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു.
അന്ന് സിപിഐ നിലപാടെടുത്തതുകൊണ്ടാണ് ഇന്ന് എൽഡിഎഫിന് തലയുയർത്തി നിൽക്കാൻ കഴിയുന്നതെന്നും സിപിഎമ്മിനെ കൂടി രക്ഷിച്ചെടുത്തത് സിപിഐയാണെന്നും അദ്ദേഹം പറഞ്ഞു. എലപ്പുള്ളിയിൽ ബ്രൂവറി വേണ്ട എന്ന നിലപാടിൽ ഉറച്ചുനിന്നതും സിപിഐ ആണെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി.
എൽഡിഎഫ് മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ എം.വി. ഗോവിന്ദൻ ബ്രൂവറിയുടെ നേട്ടങ്ങൾ നിരത്തിയപ്പോൾ താനാണ് അതിനെ മുഖവിലയ്‌ക്കെടുക്കാതെ തള്ളിപ്പറഞ്ഞതെന്നും അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
