തിരുവനന്തപുരം: മെഡിക്കൽ വിദ്യാർഥിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കല്ലമ്പലത്താണ് വിദ്യാർഥിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കിളിമാനൂർ മുളയ്ക്കകത്തുകാവ് സ്വദേശി ആഷിക്കാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പൊലീസ് പരിശോധനയ്ക്കിടെ ആഷിക്കിനെ കാറിനുള്ളിൽ കണ്ടെത്തിയത്.
അബോധാവസ്ഥയിലുള്ള ആഷിക്കിനെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കഴിഞ്ഞ രണ്ടു ദിവസമായി ആഷിക്കിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടയിലാണ് കാറിനുള്ളിൽ ആഷിക്കിനെ കണ്ടെത്തുന്നത്.
മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചാർക്കോൾ പോലുള്ള എന്തോ വസ്തു കാറിനുള്ളിൽ കത്തിച്ച നിലയിലായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
