വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസ്; ഹൈക്കോടതിയെ സമീപിച്ച് ആംസ്റ്റർ സിഇഒ പാർവതി മായ

OCTOBER 7, 2026, 12:29 AM

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ ആംസ്റ്റർ സിഇഒ പാർവതി മായ ഹൈക്കോടതിയെ സമീപിച്ചു. 

അർമേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിലാണ് പാർവതി മായയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.

വിദേശത്ത് നിന്ന് മടങ്ങുന്നതിനിടെ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചായിരുന്നു അറസ്റ്റ്. പിന്നാലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇവർക്ക് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. 

vachakam
vachakam
vachakam

എന്നാൽ രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ റദ്ദാക്കണമെന്ന ആവശ്യവുമായി പാർവ്വതി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. അറസ്റ്റ് നടപടികളിലേക്ക് കടക്കുകയാണെങ്കിൽ മുൻകൂട്ടി അറിയിക്കണമെന്നും ഹർജിയിൽ പറയുന്നു.

  പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയാണ് പാർവതി മായ. ഏകദേശം 10 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് എഫ്ഐആറിലെ റിപ്പോർട്ട്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam