തെന്മലയിൽ ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു

SEPTEMBER 19, 2025, 4:57 AM

പുനലൂർ: തെന്മലയിൽ ടോറസും മിനി ലോറിയും കൂട്ടിയിടിച്ച് മിനി ലോറി ഡ്രൈവർ മരിച്ചു. തമിഴ്നാട് വെല്ലൂർ സ്വദേശിയും മിനി ലോറി ഉടമയും ഡ്രൈവറുമായ ശിവശങ്കരൻ (57) ആണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി 11:30 ഓടെ തിരുവനന്തപുരം-ചെങ്കോട്ട റോഡിൽ തെന്മല കെ.ഐ.പി ജങ്ഷനിലെ പാലത്തിലായിരുന്നു അപകടം.തിരുവനന്തപുരം ഭാഗത്തുനിന്നും തെങ്കാശിയിലേക്ക് പോയ ടോറസുമായാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ മിനി ലോറിയുടെ മുൻവശം പൂർണമായി തകർന്നു. ഉള്ളിൽ കുടുങ്ങി കിടക്കുകയായിരുന്ന ഡ്രൈവറെ നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.പുനലൂർ നിന്നും അഗ്നിശമന സേനാ വിഭാഗം എത്തി വളരെ പ്രയാസപ്പെട്ട് ഡ്രൈവറെ പുറത്തെടുക്കുകയായിരുന്നു.ശിവശങ്കരനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോകവെ മരണപ്പെട്ടു.മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam