ഡോ. കെ.ജെ. റീന ഉത്തരവാദിത്തമില്ലാത്ത ആളെന്ന കാര്യം തനിക്ക് നേരിട്ട് അറിയാവുന്ന കാര്യമാണ്; സ്ഥാനത്ത് നിന്ന് മാറ്റിയത് നല്ല കാര്യം: കെ.ബി. ഗണേഷ് കുമാർ

JUNE 15, 2026, 4:41 AM

തിരുവനന്തപുരം: ഡോ. കെ.ജെ. റീനയ്‌ക്കെതിരെ മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ രംഗത്ത്.റീന ഉത്തരവാദിത്തമില്ലാത്ത ആളെന്ന കാര്യം തനിക്ക് നേരിട്ട് അറിയാവുന്ന കാര്യമാണെന്ന് പറഞ്ഞ ഗണേഷ് കുമാർ സ്ഥാനത്ത് നിന്ന് മാറ്റിയത് നല്ല കാര്യമെന്നും പ്രതികരിച്ചു.

ബഹുമാനിച്ചില്ലെന്ന് ആരോഗ്യ മന്ത്രി പറയുന്നത് ശരിയാവാമെന്നും ഗണേഷ് കുമാർ പറഞ്ഞു. ഡോ. കെ.ജെ. റീന നിയമസഭാ കമ്മിറ്റിയെ പോലും അനുസരിച്ചില്ല.

നിപാ പ്രതിരോധത്തിൽ ആരോഗ്യമന്ത്രിക്ക് വീഴ്ചയുണ്ടെന്നും ഡിഎച്ച്എസ് വിഭാഗത്തിന് വീഴ്ച പറ്റിയിട്ടില്ലെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

അതേസമയം, ആരോഗ്യവകുപ്പ് ഡയറക്ടർ (ഡി.എച്ച്.എസ്) ഡോ. കെ. റീനയെ സ്ഥലംമാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യവകുപ്പ്. ഡോ. റീന 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചതിനാലാണ് മാറ്റമെന്ന പരാമർശം ഒഴിവാക്കിയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.പുതിയ ഡി.എച്ച്.എസിന്റെ നിയമന നടപടികൾ പുരോഗമിക്കുന്നതിനാലാണ് മാറ്റമെന്നാണ് പുതുക്കിയ ഉത്തരവിൽ വിശദീകരിച്ചിരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam