രാജേഷിൻ്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയ സംഭവം; അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

AUGUST 7, 2026, 10:38 PM

രക്ഷാപ്രവർത്തകൻ രാജേഷിൻ്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയ സംഭവത്തിൽ എ ഡി എം ഇന്ന് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും.കുടുംബം ആവശ്യപ്പെട്ടിട്ടും ഫ്രീസർ സൗകര്യമുള്ള ആംബുലൻസ് അനുവദിക്കാൻ ഇടപെടാതിരുന്ന പയ്യന്നൂർ എംഎൽഎ വി കുഞ്ഞികൃഷ്ണനും പ്രതിക്കൂട്ടിലാണ്.

ഒഴുക്കിൽ പെട്ട് കാണാതായ രാജേഷിൻ്റെ മൃതദേഹം തെരച്ചിലിനൊടുവിൽ ദിവസങ്ങൾക്ക് ശേഷമാണ് ലഭിക്കുന്നത്. ഈ മൃതദേഹം ഫ്രീസറില്ലാത്ത ആംബുലൻസിലാണ് തൃശൂർ വരെ എത്തിച്ചത്. പിന്നീടങ്ങോട്ട് യാത്ര ചെയ്യാൻ യാതൊരു മാർഗവുമില്ലാത്തതിനാലാണ് തൃശൂരിൽ നിന്നും ഫ്രീസറിലേക്ക് മൃതദേഹം മാറ്റുന്നത്.

അതേസമയം, രാജേഷിൻ്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയതിൽ വലിയ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഇന്നലെ പയ്യന്നൂർ താലൂക്ക് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു.

vachakam
vachakam
vachakam

കണ്ണൂർ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച തിരുവനന്തപുരം സ്വദേശി രാജേഷിൻ്റെ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപൊകുന്നതിൽ സർക്കാർ സംവിധാനങ്ങൾക്കും വലിയ വീഴ്ചയാണ് സംഭവിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam